തിരുവാങ്കുളത്ത് കൊലചെയ്യപ്പെട്ട നാലുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി റിമാൻഡിൽ
- Amal A M
- May 22, 2025
- 1 min read
തിരുവാങ്കുളം: കൊല ചെയ്യപ്പെടും മുമ്പ് ക്രൂരമായ പീഡനത്തിന് ഇരയായ നാലുവയസ്സുകാരിയെ ആക്രമിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവായ പ്രതിയെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ക്രൂര പീഡനത്തിന്റെ അടയാളങ്ങൾ കണ്ടെത്തപ്പെട്ടത്. കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് പോലും പെൺകുഞ്ഞ് പീഡനമനുഭവിച്ചിരുന്നുവെന്ന് പരിശോധനകൾ തെളിയിക്കുന്നു. ഒന്നര വർഷത്തിലധികമായി കുട്ടിയോടൊപ്പം ലൈംഗിക അതിക്രമം നടത്തിവരികയായിരുന്നു പ്രതി.
കുഞ്ഞുമായി ഉണ്ടായിരുന്ന ആത്മീയബന്ധം ദുരുപയോഗപ്പെടുത്തിയാണ് ഇയാൾ ഈ ക്രൂരതകൾ നടത്തിയത്. കുട്ടിയെ പുഴയിൽ എറിഞ്ഞ് കൊന്നതിന് അമ്മയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നതിനുമുമ്പ് പോസ്റ്റുമോർട്ടം ഫലങ്ങൾ പുറത്തുവന്നതോടെ പോലീസ് അന്വേഷണം മറ്റൊരു ദിശയിലേക്കാണ് തിരിഞ്ഞത്. പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടി ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഫൊറൻസിക് പരിശോധനയിൽ കുട്ടിയുടെ ശരീരത്തിലെ മുറിവുകളും, പീഡനത്തിന്റെ തെളിവുകളും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കുട്ടിയുടെ അടുത്ത ബന്ധുക്കളിലേക്കുള്ള അന്വേഷണത്തിന് പൊലീസ് തുടക്കം കുറിച്ചത്. എട്ടുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു.
പ്രതിയുടെ മൊഴി അന്വേഷണത്തിൽ നിർണായകമായിരുന്നു. കുട്ടി നേരത്തെ തന്നെ പീഡനത്തെക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നതായും, അമ്മ ഇത് ചോദ്യം ചെയ്തതായും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ അമ്മ ഈ വിവരം മറ്റ് ആരോടെങ്കിലും പങ്കുവെച്ചോയെന്ന കാര്യം തന്നെ അറിയില്ലെന്നും പ്രതി വ്യക്തമാക്കി.
പതിലേറെ തവണ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി കുറ്റം സമ്മതിച്ചു. വീട് കുട്ടിയുടെ വീടിന് സമീപമായിരുന്നു. നിരവധി തവണ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും, കുട്ടിയോടുണ്ടായിരുന്ന വിശ്വാസം ദുർവിനിയോഗം ചെയ്തതായും പ്രതി വ്യക്തമാക്കി.





Comments