ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു: 30,145 പേർക്ക് എല്ലാ വിഷയത്തിലും A+
- Amal A M
- May 22, 2025
- 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചു. എല്ലാ വിഷയങ്ങളിലും A+ നേടിയ 30,145 വിദ്യാർത്ഥികൾ ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്നായി.
2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ, 3,70,642 വിദ്യാർത്ഥികളാണ് 2002 സ്കൂളുകളിൽ നിന്നായി റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇതിൽ 2,88,394 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 77.81% ആണ്,
🔹 ആൺകുട്ടികളുടെ പ്രകടനം:
പരീക്ഷയെഴുതിയത്: 1,79,952
വിജയിച്ചത്: 1,23,160
വിജയശതമാനം: 68.44%
കഴിഞ്ഞ വർഷം വിജയശതമാനം: 69.61%
🔹 പെൺകുട്ടികളുടെ പ്രകടനം:
പരീക്ഷയെഴുതിയത്: 1,90,690
വിജയിച്ചത്: 1,65,234
വിജയശതമാനം: 86.65%
കഴിഞ്ഞ വർഷം വിജയശതമാനം: 87.21%
🔹 മികച്ചും മോശമായും പ്രകടനം നടത്തിയ ജില്ലകൾ:
ഏറ്റവും ഉയർന്ന വിജയശതമാനം: എറണാകുളം – 83.09%
ഏറ്റവും കുറവ് വിജയശതമാനം: കാസർകോട് – 71.09%
🔹 100% വിജയം നേടിയ സ്കൂളുകൾ: 57
സർക്കാർ സ്കൂളുകൾ: 6
എയ്ഡഡ് സ്കൂളുകൾ: 19
അൺ എയ്ഡഡ് സ്കൂളുകൾ: 22
സ്പെഷ്യൽ സ്കൂളുകൾ: 10
🔹 ജില്ല അടിസ്ഥാന പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണം:
ഏറ്റവും കൂടുതൽ: മലപ്പുറം – 64,426
ഏറ്റവും കുറവ്: വയനാട് – 9,440
🔹 പൂർണ്ണ മാർക്ക് (1200/1200) നേടിയവർ: 41 വിദ്യാർത്ഥികൾ





Comments